Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eldhose Kunnappillly

എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് സീ​റ്റി​ല്ല; മ​നോ​ജ് മൂ​ത്തേ​ട​ത്തും ഉ​ല്ലാ​സ് തോ​മ​സും പ​രി​ഗ​ണ​ന​യി​ല്‍

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ സി​റ്റിം​ഗ് എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് സീ​റ്റി​ല്ല. പ​രി​ണ​ന ലി​സ്റ്റി​ല്‍ എ​ല്‍​ദോ​സി​ന്റെ പേ​രി​ല്ല എ​ന്നാ​ണ് വി​വ​രം. മ​നോ​ജ് മൂ​ത്തേ​ട​ത്ത്, ഉ​ല്ലാ​സ് തോ​മ​സ് എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​രി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കി​ട്ട് ത​ന്നെ 40 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കും.

സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ങ്ങ​ള്‍​ക്കി​ടെ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി ഡ​ല്‍​ഹി​യി​ല്‍ എ​ത്തി ഹൈ​ക്ക​മാ​ന്‍​ഡു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ എ​ല്‍​ദോ​സി​ന് സീ​റ്റി​ല്ല എ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ത​ന്നെ കൈ​വി​ടി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് എം​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി.

താ​ന്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ 15000ല്‍ ​അ​ധി​കം ഭൂ​രി​പ​ക്ഷം ല​ഭി​ക്കും. ത​നി​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും എ​ല്‍​ദോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ല്‍ എ​ല്ലാം ത​നി​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നും എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up